സിംഗൾട്ടൺ പാറ്റേൺ

സോഫ്റ്റ്‌വേർ എൻജിനീയറിങ്ങിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഡിസൈൻ പാറ്റേണാണ്‌ സിംഗൾട്ടൺ പാറ്റേൺ, ഒരു ക്ലാസിന്റെ ഒബ്ജക്റ്റുകളുടെ പതിപ്പ് ഒരെണ്ണത്തിൽ പരിമിതപ്പെടുത്തുന്നതിനാണ്‌ ഈ പാറ്റേൺ ഉപയോഗിക്കപ്പെടുന്നത്. ഒരു വ്യൂഹത്തിൽ ഉദ്ദേശിക്കപ്പെട്ട ക്ലാസിന്റെ പ്രവർത്തനമണ്ഡലത്തിലെ പ്രവർത്തനങ്ങളെ എകോപിപ്പിച്ച് നടത്തുവാൻ ഒരു ഒബ്ജക്റ്റ് മതിയാകുമെന്ന അവസരത്തിലാണ്‌ ഈ പാറ്റേൺ ഉപയോഗപ്രദമാകുക. ഒരു ഒബ്ജക്റ്റ് മാത്രം ഉള്ള അവസരത്തിൽ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന വ്യൂഹങ്ങൾക്ക് വേണ്ടി ഈ ധാരണ സാമന്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അനവസരങ്ങളിലും ഈ പാറ്റേൺ പ്രയോഗിക്കപ്പെടുന്നുവെന്നും, ഒരു ഒബ്ജക്റ്റും ആവശ്യമില്ലാത്ത സന്ദർഭങ്ങൾ ഇവ വ്യൂഹത്തിന്‌ അനാവശ്യമായ പരിമിതികൾ സൃഷ്ടിക്കുന്നുവെന്നും കരുതുന്നവരുമുണ്ട്.[1][2][3][4][5][6]

Other Languages