വിക്കിപീഡിയ:പരിശോധനായോഗ്യത


Green check.svgഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
Nutshell.pngഈ താളിന്റെ രത്നച്ചുരുക്കം:
  1. ലേഖനങ്ങളിൽ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങളേ പരാമർശിക്കാവൂ.
  2. ലേഖകർ പുതിയ കാര്യങ്ങൾ ചേർക്കുമ്പോൾ അവ ലഭിച്ച സ്രോതസ്സുകളെ കുറിച്ചും പരാമർശിക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ ആരെങ്കിലും അവയിൽ സംശയിച്ചേക്കാം.
  3. ഇത്തരത്തിൽ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

പരിശോധനായോഗ്യങ്ങളായ കാര്യങ്ങൾ ഉൾപ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോൾ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാൽ വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളിൽ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയിൽ നൽകുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളിൽ ചിലപ്പോൾ മറ്റു ലേഖകർ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.

വിക്കിപീഡിയ:പരിശോധനായോഗ്യത എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങൾ ഈ മൂന്നുകാര്യങ്ങളും ചേർന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.

Other Languages
беларуская (тарашкевіца)‎: Вікіпэдыя:Магчымасьць праверкі
Bahasa Indonesia: Wikipedia:Pemastian
Baso Minangkabau: Wikipedia:Pamastian
Bahasa Melayu: Wikipedia:Pengesahan
srpskohrvatski / српскохрватски: Wikipedia:Proverljivost
Simple English: Wikipedia:Verifiability