പെട്ര

പെട്ര
Petra Jordan BW 21.JPG
The Treasury at Petra
LocationMa'an Governorate, Jordan
Coordinates30°19′43″N 35°26′31″E / 30°19′43″N 35°26′31″E / 30.32861; 35.44194
Elevation810m (2,700 ft)
Built1200 B.C. [1]
TypeCultural
Criteriai, iii, iv
Designated1985 (9th 326
State Party Jordan
RegionArab States
പെട്ര is located in Jordan
പെട്ര
Location of പെട്ര in Jordan

ചരിത്രപരമായി പ്രാധാന്യമുള്ള പുരാതന ജോർദാനിയൻ നഗരമാണ്‌ പെട്ര (ഇംഗ്ലീഷ്: petra). ബി.സി ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ജൊർദാന്റെ ചിഹ്നമായ പെട്ര ഒരു പ്രശസ്ത വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്‌. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ജോർദാനിലെ വാദി അറബ മണലാരണ്യത്തിൽ കാലമാപിനികൾക്കു മുൻപിലായാണ് നഗരത്തിന്റെ സ്ഥാനം. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരം. മൺമറഞ്ഞുപോയ അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ തെളിവായാണ് പെട്ര നഗരം നിലനിൽക്കുന്നത്.

കല്ല് എന്നാണ് പെട്ര എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം. ചരിത്രാതീത കാലത്ത് അറേബ്യ, ഈജിപ്ത്, സിറിയ ദേശങ്ങളിലേക്കുള്ള സിൽക്ക് റൂട്ട് എന്ന വാണിജ്യ ഇടനാഴിയിലെ പ്രധാനപട്ടണമായിരുന്നു പെട്ര.

അവശേഷിപ്പുകൾ

ആരാധനാലയങ്ങളും ശവകുടീരങ്ങളുമാണ് പെട്രയിലെ പ്രധാന അവശേഷിപ്പുകൾ. എണ്ണൂറിലധികം ശവകുടീരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഏൺ, കൊറിന്ത്യൻ, സിൽക് എന്നിങ്ങനെ അറിയപ്പെടുന്ന മൂന്നു മുഖപ്പുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്ത രാജകീയ ശവകുടീരങ്ങൾ നഗരത്തിലായി കാണപ്പെടുന്നു. രാജാവിന്റെമതിൽ എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനു ചുറ്റുപാടുമായി കൽഭിത്തിയിലെല്ലാം ചെറിയ പൊത്തുപോലെ സാധാരണക്കാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു.

നബാത്തിയൻമാർ ഒരു കാലഘട്ടത്തിൻറെ ഓർമ്മകൾ മുഴുവൻ അയവിറക്കാൻ വിധം ഇന്നത്തെ സമൂഹത്തിനും ഒരു പക്ഷെ ഇനിയും ആയിരം ആയിരം വർഷങ്ങൾക്കപ്പുറവും മാനവ ചരിത്രത്തിൽ മാറ്റുകൂട്ടാൻ കാലങ്ങൾക്ക് പോലും തകർക്കാൻ കഴിയാത്ത ഒരു ലോക അത്ഭുതദൃശ്യം വിധാനിച്ച പെട്ര എന്ന ഈ പുരാതന നഗരം അമ്മാനിൽ നിന്നും ഇരുനൂറ്റി പതിനഞ്ചു കിലോമീറ്ററും ജോർധാനിലെ തുറമുഖ പട്ടണമായ അക്കാബയിൽ നിന്നും നൂറ്റി ഇരുപത്തി അഞ്ചു കിലോ മീറ്ററും ആണ് രേഖപെടുത്തിയിട്ടുള്ള ദൂരം. വാടി മൂസയിൽ ആണ് പെട്ര എന്ന അതിപുരാതനമായ ഈ നഗരം സ്ഥിതി ചെയ്യുന്നത്! അമ്പതു ജോർദാൻ ദിനാർ ആണ് അകത്തേക്ക് കടക്കാൻ ഫീസ് അത് ഇനത്തെ [ 16 / 08 /2018 ] നിലയിൽ ഭാരതീയ ഒൻപതിനായിരത്തോളം വരും ! പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റ് എടുത്തു സുരക്ഷാ വാതിലിലൂടെ കടന്നാൽ ആദ്യം കാണുക 'ബാബൽ സിക്ക് ' എന്ന് പറയുന്ന സ്വാഗത സ്തൂപങ്ങൾ ആണ് പ്രവേശന സ്വാഗത സ്തൂപങ്ങൾ എന്ന് പറയപെടുന്ന മഞ്ഞപാറയുടെ ചെരുവിൽ കല്ലിൽ കൊത്തിയുണ്ടാക്കിയ ഈ സ്തൂപങ്ങൾ നമ്മുടെ കേരളത്തിലെ ''ഓണത്തപ്പൻ'' പോലുള്ള ഒരു നിർമ്മാണമാണ് എന്ന് തോന്നിപോകും .

അത് കഴിഞ്ഞാൽ ഇരുനൂറു മീറ്റർ കഴിഞ്ഞാൽ പ്രകൃതിയുടെ പ്രതിഭാസം കനിഞ്ഞു നല്കിയപോലെ മനോഹരമായ രണ്ടു കുഞ്ഞു മലകൾക്കിടയിൽ പണിതതും ക്രിസ്തുവിനു ശേഷം മൂന്നാം നൂറ്റാണ്ടിൽ ഉണ്ടായ ഒരു ഭൂമികുലുക്കത്തിൽ തകർന്നു പോയതും ആയ ആർച്ച് രൂപത്തിൽ ഉള്ള നബാത്തിയൻ മാരുടെ പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിൻറെ അവശേഷിപ്പുകൾ കാണാം ..!

പ്രവേശന കവാടത്തിൽ എത്തിയാൽ മുന്നോട്ടുള്ള യാത്ര അൻപതുമുതൽ നൂറുവരെ മീറ്റർ ഉയരമുള്ള പാറയിടുക്കിലൂടെയാണ് ശാഖകളും ഉപശാഖകളും ആയി നാനാ വഴിയിലേക്ക് പറയിടുക്കിലൂടെ യുള്ള യാത്ര വല്ലാത്ത ഒരു അനുഭവം തന്നെയാണ്. രണ്ടായിരം വർഷങ്ങൾക്കു മുന്നേ തുടങ്ങി അയ്യായിരം വർഷങ്ങള്ക്കു മുൻപേ അതായത്‌ നമ്മുടെ ഭാരതത്തിൽ അജന്ത എല്ലോറ ഗുഹകൾ ഉണ്ടാവുന്നതിനു രണ്ടായിരം വർഷങ്ങൾക്കു മുൻപ് നബാതിയന്മാർ എന്ന് വിളിക്കപ്പെടുന്ന സമൂഹം [ ആറായിരം വർഷങ്ങള്ക്കു മുൻപ്  സൗദിയിൽ നിന്നും പാലായനം ചെയ്തവർ ആണെന്നുംപറയപ്പെടുന്നു അന്നത്തെ കച്ചവട മാർഗ്ഗമായി കരുതപ്പെടുന്ന സിൽക്ക് റൂട്ടിൽ പ്രധാന പട്ടണമായി ഈ റോക് സിറ്റിയെ വാർത്തെടുക്കുകയായിരുന്നു എന്നറിയുമ്പോൾ ആ ജനതയുടെ കഴിവിനെ നമ്മൾ അറിയാതെ ആരാധിച്ചു പോകുന്ന ശില്പചാരുത അതൊന്നു വേറെ തന്നെയാണ് .

ഒരു കുതിരവണ്ടിക്ക് കടന്നുപോകാവുന്ന വിധത്തിൽ വീതിയുള്ള ആ മലയിടുക്കിലൂടെ ഏകദേശം രണ്ടരകിലോമീറ്റർ നടന്നാൽ ട്രഷറി യിൽ എത്താം. ആ രണ്ടരകിലോമീറ്ററും ചുറ്റുപാടുകൾ നോക്കി മനാസ്സിലാക്കി വേണം നടക്കാൻ ശവകുടീരങ്ങൾ മലയുടെ ഇരുഭാഗത്തും ആയി പലയിടത്തും കാണാൻ കഴിയും.  

Other Languages
Afrikaans: Petra
አማርኛ: ጴጥራ
العربية: البتراء
مصرى: بيترا
asturianu: Petra
azərbaycanca: Petra
تۆرکجه: پترا
башҡортса: Петра
беларуская: Петра
беларуская (тарашкевіца)‎: Пэтра
български: Петра
বাংলা: পেত্রা
bosanski: Petra
čeština: Petra (město)
dansk: Petra (by)
ދިވެހިބަސް: ޕެޓްރާ
English: Petra
Esperanto: Petra
español: Petra
eesti: Petra
euskara: Petra
فارسی: پترا
français: Pétra
Gaeilge: Petra
galego: Petra
ગુજરાતી: પેટ્રા
עברית: פטרה
हिन्दी: पेत्रा
hrvatski: Petra
հայերեն: Պետրա
Bahasa Indonesia: Petra
íslenska: Petra (borg)
日本語: ペトラ
Basa Jawa: Petra
Kabɩyɛ: Peetiraa
қазақша: Петра
ಕನ್ನಡ: ಪೆಟ್ರಾ
한국어: 페트라
kurdî: Petra
lietuvių: Petra
latviešu: Petra
македонски: Петра
монгол: Петра
मराठी: पेट्रा
Bahasa Melayu: Petra
नेपाली: पेत्रा
ਪੰਜਾਬੀ: ਪੇਤਰਾ
پښتو: پټرا
português: Petra
Runa Simi: Petra
русский: Петра
Scots: Petra
srpskohrvatski / српскохрватски: Petra
Simple English: Petra
slovenčina: Petra (Jordánsko)
slovenščina: Petra (Jordanija)
српски / srpski: Petra
svenska: Petra (stad)
தமிழ்: பெட்ரா
తెలుగు: పెట్రా
ไทย: เปตรา
Türkçe: Petra
українська: Петра
اردو: بترا
Tiếng Việt: Petra
Winaray: Petra
მარგალური: პეტრა (იორდანია)
Zeêuws: Petra
中文: 佩特拉