തോമസ് ആൽ‌വ എഡിസൺ

തോമസ് ആൽ‌വാ എഡിസൺ
Thomas Edison.jpg
"Genius is one percent inspiration, ninety-nine percent perspiration." - തോമസ് ആൽ‌വാ എഡിസൺ , ഹാർപർ മാഗസിൻ (September 1932)
ജനനം 1847 ഫെബ്രുവരി 11(1847-02-11)
മിലാൻ, ഓഹിയോ
മരണം 1931 ഒക്ടോബർ 18(1931-10-18) (പ്രായം 84)
വെസ്റ്റ് ഓറഞ്ജ്, ന്യൂ ജഴ്സി
തൊഴിൽ ഭൗതികശാസ്ത്രജ്ഞൻ
ജീവിത പങ്കാളി(കൾ) മേരി എഡിസൺ, മിന എഡിസൺ
ഒപ്പ്
Thomas Alva Edison Signature.svg
(ഭാഷ: ഇംഗ്ലീഷ്) A Day with Thomas Edison (1922)

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) ( ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്, ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹം കണ്ടുപിടുത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. [1]

മഹാന്മാരായ കണ്ടുപിടിത്തക്കാരിൽ പ്രമുഖസ്ഥാനമാണ് എഡിസണ് ഉള്ളത്. 1,093 അമേരിക്കൻ പേറ്റന്റുകളും, കൂടാതെ യുണൈറ്റൈഡ് കിങ്ഡത്തിലേയും , ഫ്രാൻസിലെയും, ജെർമനി യിലേയും പേറ്റന്റുകൾ എഡിസന്റെ പേരിലുള്ളതാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച ദ ഹൻഡ്രഡ് എന്ന പുസ്തകത്തിൽ എഡിസണ് 35ആം സ്ഥാനമാണുള്ളത്.' ബഹുജന ആശയവിനിമയത്തിനുതകുന്ന ധാരാളം കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തി. ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ [2], റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവയും എഡിസണിന്റെ കണ്ടുപിടുത്തങ്ങളിൽ പെടുന്നു.

ആദ്യകാലത്ത് ഒരു ടെലിഗ്രാഫ് ഓപറേറ്ററായിരുന്നത്, ഈ മേഖലയിൽ ധാരാ‌ളം കണ്ടുപിടുത്തങ്ങൾ നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും എഡിസണിന്റെ കണ്ടുപിടുത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാൻഹാട്ടനിലെ പേൾ സ്ട്രീറ്റിലാണ് അദ്ദേഹം ആദ്യത്തെ വൈദ്യുതോൽപ്പാദനകേന്ദ്രം സ്ഥാപിക്കുന്നത്. [2]

ബാല്യം

എഡിസൺ ജനിച്ച സ്ഥലം

മിലാനിലെ ഒരു സാധാരണ കുടുംബത്തിലാണ് എഡിസൺ ജനിച്ചത്. കാനഡയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എഡിസൻറെ മാതാപിതാക്കൾ.പിതാവിൻറെ പേര് സാം എഡിസൺ. അദ്ദേഹം മിലാനിൽ മരക്കച്ചവടം നടത്തിവരികയായിരുന്നു. മാതാവ് നാൻസി എഡിസൺ [3]. നാൻസിയുടെയും സാമിൻറെയും ഏഴാമത്തെ മകനായി 1847 ഫെബ്രുവരി 11-നാണ് എഡിസൺ ജനിച്ചത്. എഡിസണ് എട്ട് വയസ്സുള്ളപ്പോൾ കുടുംബം പോർട്ട് ഹൂറണിലേക്ക് സ്ഥലം മാറി. മക്കെൻസി റെബലിയൺ എന്ന പരാജയപ്പെട്ട കലാപത്തിൽ പങ്കെടുത്തതിനാലാണ് അദ്ദേഹത്തിന്റെ അച്ഛന് നാടുവിടേണ്ടിവന്നത്. [4] ഡച്ച് പൈതൃകമാണ് തനിക്കുള്ളതെന്നാണ് എഡിസൺ അവകാശപ്പെട്ടത്. [5]

തോമസ് എഡിസൺ കുട്ടിയായിരുന്നപ്പോൾ.

ആ വർഷം തന്നെ എഡിസണെ വിദ്യാലയത്തിൽ ചേർത്തു. സ്കൂൾ വിദ്യാഭ്യാസ സമയത്ത് എഡിസൺ ശ്രദ്ധയുള്ള വിദ്യാർത്ഥിയായി കാണപ്പെട്ടിരുന്നില്ല. റെവറന്റ് എങ്കിൾ എന്ന അദ്ധ്യാപകൻ എഡിസണെ " പതറിയ ബുദ്ധിയുള്ളവൻ" എന്നുവിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തോടെ എഡിസൺ സ്കൂളിലേക്കുള്ള പോക്ക് നിർത്തി. വിദ്യാലയ പഠനം മുടങ്ങിയതിൽ പിന്നെ അമ്മതന്നെയായിരുന്നു എഡിസൻറെ അദ്ധ്യാപിക. എഡിസൻറെ കഴിവുകൾ പുറത്ത് കൊണ്ടു വരുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച വ്യക്തി അദ്ദേഹത്തിൻറെ അമ്മതന്നെയാണ്. "എന്റെ അമ്മയാണെന്നെ ഞാനാക്കിയത്. അവർ എന്റെ കഴിവുകളിൽ ഉറച്ച വിശ്വാസമുള്ളവരും സത്യസന്ധയുമായിരുന്നു. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാളുണ്ടെന്നും തോന്നിയിരുന്നു" എന്നും എഡിസൺ പ്രസ്താവിക്കുകയുണ്ടായി. [6] ഇക്കാലത്താണ് നാൻസി എഡിസണ് ഒരു ശാസ്ത്രപുസ്തകം സമ്മാനിച്ചത്. 'സ്കൂൾ ഓഫ് നാച്വറൽ ഫിലോസഫി' (രചയിതാവ് ആർ. ജി. പാർക്കർ) എന്നതായിരുന്നു പുസ്തകത്തിൻറെ പേര്. എഡിസണ് കിട്ടിയ ആദ്യത്തെ ശാസ്ത്രപുസ്തകമാണിത്. വിവിധ ശാസ്ത്രപരീക്ഷണങ്ങളെക്കുറിച്ചാണ് അതിൽ പറഞ്ഞിരിക്കുന്നത്.

Other Languages
Afrikaans: Thomas Edison
Alemannisch: Thomas Alva Edison
العربية: توماس إديسون
Aymar aru: Thomas Edison
azərbaycanca: Tomas Alva Edison
žemaitėška: Tuoms Edėsuons
беларуская: Томас Эдысан
беларуская (тарашкевіца)‎: Томас Эдысан
български: Томас Едисън
Bislama: Thomas Edison
Bahasa Banjar: Thomas Alva Edison
brezhoneg: Thomas Edison
Chavacano de Zamboanga: Thomas Edison
Mìng-dĕ̤ng-ngṳ̄: Thomas Edison
Cebuano: Thomas Edison
Cymraeg: Thomas Edison
Ελληνικά: Τόμας Έντισον
English: Thomas Edison
français: Thomas Edison
Gaeilge: Thomas Edison
贛語: 愛迪生
Avañe'ẽ: Thomas Edison
गोंयची कोंकणी / Gõychi Konknni: Thomas Edison
ગુજરાતી: થૉમસ ઍડિસન
客家語/Hak-kâ-ngî: Thomas Eddison
Fiji Hindi: Thomas Edison
Հայերեն: Թոմաս Էդիսոն
interlingua: Thomas Edison
Bahasa Indonesia: Thomas Alva Edison
Ilokano: Thomas Edison
italiano: Thomas Edison
Qaraqalpaqsha: Thomas Edison
Taqbaylit: Thomas Edison
Kabɩyɛ: Thomas Edison
Gĩkũyũ: Thomas Edison
къарачай-малкъар: Эдисон, Томас Альфа
Ripoarisch: Thomas Alva Edison
Кыргызча: Эдисон, Томас
Lëtzebuergesch: Thomas Alva Edison
Limburgs: Thomas Edison
lumbaart: Thomas Edison
لۊری شومالی: توٙماس ئدیسون
lietuvių: Thomas Edison
latviešu: Tomass Edisons
Basa Banyumasan: Thomas Alva Edison
Malagasy: Thomas Edison
македонски: Томас Алва Едисон
Bahasa Melayu: Thomas Edison
Mirandés: Thomas Edison
မြန်မာဘာသာ: သောမတ် အက်ဒီဆင်
مازِرونی: ادیسون
नेपाल भाषा: थोमस एडिसन
Nederlands: Thomas Edison
norsk nynorsk: Thomas Edison
occitan: Thomas Edison
Livvinkarjala: Thomas Edison
ਪੰਜਾਬੀ: ਥਾਮਸ ਐਡੀਸਨ
Kapampangan: Thomas Edison
Piemontèis: Thomas Edison
português: Thomas Edison
armãneashti: Thomas Alva Edison
русиньскый: Томас Едісон
संस्कृतम्: थामस् एडिसन्
саха тыла: Томас Эдисон
srpskohrvatski / српскохрватски: Thomas Alva Edison
Simple English: Thomas Edison
slovenčina: Thomas Alva Edison
slovenščina: Thomas Alva Edison
Gagana Samoa: Thomas Edison
Soomaaliga: Tomas Edison
српски / srpski: Томас Алва Едисон
Basa Sunda: Thomas Alfa Edison
svenska: Thomas Edison
Kiswahili: Thomas Edison
Türkmençe: Tomas Edison
Tagalog: Thomas Edison
Türkçe: Thomas Edison
татарча/tatarça: Томас Эдисон
ئۇيغۇرچە / Uyghurche: توماس ئېدىسون
українська: Томас Алва Едісон
oʻzbekcha/ўзбекча: Thomas Edison
vepsän kel’: Edison Tomas Alva
Tiếng Việt: Thomas Edison
Volapük: Thomas Edison
Winaray: Thomas Edison
吴语: 爱迪生
Yorùbá: Thomas Edison
Zeêuws: Thomas Edison
中文: 爱迪生
Bân-lâm-gú: Thomas Edison
粵語: 愛迪生