കേരള സർക്കാർ

കേരള സർക്കാർ
Seal of Kerala fair use.svg
തലസ്ഥാനംതിരുവനന്തപുരം,ഇന്ത്യ Flag of India.svg
ഭരണം
നിയമ നിർമാണം
നീതിന്യായം
http://www.kerala.gov.in
Government Secretariat, Kerala

ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ ഭരണ (Executive) വീഭാഗമാണ്‌ കേരള സർക്കാർ. ഭാരത ഭരണഘടന പ്രകാരം നിയമസഭയോട് ഉത്തരവാദപ്പെട്ടത് മന്ത്രിസഭയാണ്. മന്ത്രസഭയ്ക്കു് ആവശ്യമായ പിന്തുണ നല്കുന്നത് സെക്രട്ടേറിയറ്റിൽ നിന്നാണ്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു[1].

സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ​ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ (field departments) സാധാരണയായി ഡയറക്ടറേറ്റ്, കമ്മിഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു പൊതുവേ അദൃശ്യമാണ്.

ഭരണഘടന പ്രകാരം സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരിക്കണം.

സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ(policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണു്.(statutory functions).

Other Languages
हिन्दी: केरल सरकार
Bahasa Indonesia: Pemerintah Kerala
தமிழ்: கேரள அரசு